₹ 5 ലക്ഷം - 2 കോടി
30 വർഷം വരെ
9.50%* പ്ര.വ.
യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. തൊഴിൽ തരം തിരഞ്ഞെടുത്ത് നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്സ്ആപ്പ് ചെയ്യുക
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്സ്ആപ്പ് ചെയ്യുക
ഹോം ലോൺ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളിലൂടെ കടന്നുപോകുമ്പോൾ, അവയെക്കുറിച്ച് നിങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എങ്കിലും, ഭാഗ്യവശാൽ, നിങ്ങൾക്ക് അതിനു കഴിയും. നിങ്ങളുടെ ചുമലിലെ ഇഎംഐ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ കുറച്ച് ടിപ്പുകൾ ചുവടെ നൽകിയിരിക്കുന്നു.
മുൻകൂർ തിരിച്ചടവുകൾ നടത്തുകഹോം ലോണിൻറെ ആദ്യ രണ്ട് വർഷങ്ങളിൽ, നിങ്ങൾ പലിശയ്ക്ക് വേണ്ടി കൂടുതൽ ചിലവഴിക്കും, മുതലിൽ വളരെ കുറച്ചും. അങ്ങനെ, നിങ്ങളുടെ ഭവന വായ്പയുടെ മുൻകൂർ തിരിച്ചടവുകൾ നടത്തുന്നത് ക്രമേണ നിങ്ങളുടെ ശേഷിക്കുന്ന മുതൽ കുറയ്ക്കുകയും അതുവഴി നിങ്ങളുടെ പലിശ നിരക്ക് കുറയുകയും ചെയ്യും.
കഴിയുന്നത്ര കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുക30 വർഷത്തിനുള്ളിൽ നിങ്ങളുടെ ലോൺ തിരിച്ചടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും ഭവന വായ്പകൾ ദീർഘകാല പ്രതിബദ്ധതകളാണ്. എന്നാൽ നിങ്ങൾ ഒരു ചെറിയ കാലയളവ് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് പലിശ ശേഖരണം നിയന്ത്രണത്തിൽ നിലനിർത്താൻ കഴിയും.
ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക800-ന് മുകളിലുള്ള ക്രെഡിറ്റ് സ്കോർ ഒരു നല്ല സ്കോർ ആയി കണക്കാക്കപ്പെടുന്നു, നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത പ്രതിഫലിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.
ഒരു ഇഎംഐ പുതുക്കലിലേക്ക് പോകുകലോൺ എടുത്തതിന് ശേഷം, ഇഎംഐകൾ അടയ്ക്കാനുള്ള മികച്ച അവസ്ഥയിലാണ് നിങ്ങളെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ എല്ലായ്പ്പോഴും ഒരു ഇഎംഐ റിവിഷനിലേക്ക് പോകാം.
ഓഫറുകൾ താരതമ്യം ചെയ്യുകനിങ്ങളുടെ തീരുമാനം എടുക്കുന്നതിന് മുമ്പ്, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഹോം ലോൺ പലിശ നിരക്കുകളെക്കുറിച്ചു നിങ്ങളുടെ ഗൃഹപാഠവും ഗവേഷണവും നിങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
ബോണസ് ടിപ്പ്: പിരമൽ ഫിനാൻസ് വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ പ്രയോജനപ്പെടുത്തുക. ഇത് ഇഎംഐ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സൗജന്യ ടൂളാണ്. ഞങ്ങളുടെ സൗജന്യ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാം. ഇഎംഐ-യുടെ ഉചിതമായ ഒരു എസ്റ്റിമേറ്റ് ലഭിക്കുന്നതിലൂടെ അറിവോടെയുള്ള കൂടുതൽ മെച്ചപ്പെട്ട ഒരു തീരുമാനം എടുക്കാൻ നിങ്ങൾക്കു സാധിക്കും.
ഞങ്ങളുടെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ വീട് വാങ്ങുന്നവരെ അവരുടെ ക്രെഡിറ്റ് ലൈൻ സെറ്റിൽ ചെയ്യുന്നതിന് ആവശ്യമായ പ്രതിമാസ തിരിച്ചടവ് കണക്കാക്കാൻ പ്രാപ്തമാക്കുന്നു. ഹോം ലോൺ ഇഎംഐ എസ്റ്റിമേറ്റർ ഉപയോഗിക്കുമ്പോൾ, കുടിശ്ശികയുള്ള തുക, പലിശ നിരക്ക്, തിരിച്ചടവ് കാലയളവ് എന്നിവ നൽകുക. അടയ്ക്കേണ്ട മൊത്തത്തിലുള്ള പലിശയും അനുമാനിത ഇഎംഐ-യും എസ്റ്റിമേറ്റർ പ്രദർശിപ്പിക്കും.
മുതൽ തുകയുടെ ചെലവിനായി ഞങ്ങൾ ഒരു ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന ചെലവാണ് ഹോം ലോൺ പലിശ നിരക്ക്. ഹോം ലോണിൻറെ നിങ്ങളുടെ പ്രതിമാസ ഇഎംഐ നിർണ്ണയിക്കുന്നത് ലോണിൻറെ വായ്പാ നിരക്കുകളാണ്. ഹോം ലോണിൻറെ തിരിച്ചടവ് കാലാവധി കൂടുന്നതനുസരിച്ച് പലിശയും കൂടും.
പ്രധാനമായും നിങ്ങളുടെ തിരിച്ചടവ് ശേഷിയും വരുമാനവും പരിഗണിച്ചാണ് നിങ്ങൾക്ക് അർഹതയുള്ള ഹോം ലോൺ തുക ഞങ്ങൾ നിർണ്ണയിക്കുന്നത്. നിങ്ങളുടെ യോഗ്യത, പ്രായം, പങ്കാളിയുടെ വരുമാനം (ഉണ്ടെങ്കിൽ), ആശ്രിതരുടെ എണ്ണം, തൊഴിലിൻറെ തുടർച്ച, ക്രെഡിറ്റ് ചരിത്രം എന്നിവയാണ് ഞങ്ങൾ പരിഗണിക്കുന്ന മറ്റ് ഘടകങ്ങൾ.
പിരമൽ ഫിനാൻസിലെ നിലവിലെ ഹോം ലോൺ പലിശ നിരക്ക് പ്രതിവർഷം 10.50% മുതൽ ആരംഭിക്കുന്നു. ശരാശരി, ഈ സാധാരണ പലിശ നിരക്കിലാണ് ഭവന വായ്പകൾ ഈടാക്കുന്നത്.
പലിശ നിരക്കുകളിൽ അനുമാനിതമായ കുറവുണ്ടെങ്കിൽ, ഒരു ഫിക്സഡ് നിരക്ക് അനുയോജ്യമല്ലായിരിക്കാം. എന്നാൽ മറുവശത്ത് ഫ്ലോട്ടിംഗ് നിരക്കുകൾ വിപണിയിലെ ചാഞ്ചാട്ടത്തിന് വിധേയമാണ്, അതിനാൽ പലിശ കൂടാനുള്ള സാധ്യതയുണ്ട്.
അത്തരമൊരു സാഹചര്യത്തിൽ, ഒരു ഭവന വായ്പക്കാരൻ എന്ന നിലയിൽ, നിങ്ങളുടെ അനുയോജ്യത നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. ഫിക്സഡ് ഹൗസിംഗ് ലോൺ പലിശ നിരക്ക് സാധാരണയായി ഫ്ലോട്ടിംഗ് നിരക്കിനേക്കാൾ 1% മുതൽ 2.5% വരെ കൂടുതലാണ്. എങ്കിലും, നിങ്ങളുടെ വായ്പാ കാലയളവിൽ ഒരു തരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരം നിങ്ങൾക്കുണ്ട്.
ഈ ഫോർമുല ഉപയോഗിക്കുക:
പരമ്പരാഗത കണക്കുകൂട്ടൽ രീതികളിൽ നിങ്ങൾ സമർത്ഥനാണെങ്കിൽ, നിങ്ങളുടെ ഹോം ലോണിൻറെ ഇഎംഐ കണക്കാക്കാൻ താഴെ നൽകിയിരിക്കുന്ന ഫോർമുല നിങ്ങൾക്ക് ഉപയോഗിക്കാം:
P*R*((1+R)^n)/(1-(1+R)^n)
ഇവിടെ, P എന്നത് മുതൽ ലോൺ തുകയെ സൂചിപ്പിക്കുന്നു
R എന്നത് പലിശ നിരക്കാണ്
n എന്നത് വായ്പയുടെ കാലാവധിയാണ് (മാസങ്ങളിൽ)
ഞാൻ ഗൃഹ സേതു ഹോം ലോൺ പ്ലാനിനു വേണ്ടി അപേക്ഷിച്ചു, 29 വർഷത്തെ കാലാവധിക്ക് അംഗീകാരം ലഭിച്ചു, എനിക്ക് വേണ്ടത് അതായിരുന്നു. താമസിയാതെ ഞങ്ങളുടെ പുതിയ വീട്ടിലേക്ക് മാറാൻ പോകുന്നതിൻറെ ആവേശത്തിലും സന്തോഷത്തിലുമാണ് ഞാനും എൻറെ കുടുംബവും.
രാജേന്ദ്ര രൂപ്ചന്ദ് രാജ്പുത്