പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് നിങ്ങളുടെ സ്വകാര്യതയെ ഗൗരവമായി കാണുന്നു, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്, കൂടാതെ കമ്പനിക്ക് ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി പരിപാലിക്കും എന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു.
അനധികൃത വ്യക്തികൾക്കോ മറ്റേതെങ്കിലും മൂന്നാം കക്ഷി സേവന ദാതാക്കൾക്കോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അശ്രദ്ധമായി വെളിപ്പെടുത്തപ്പെടുന്നത് തടയാൻ കമ്പനി ഏറ്റവും മികച്ച സംവിധാനങ്ങൾ ഉപയോഗിക്കും.
നിങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ ഉപയോഗിക്കുമ്പോൾ (അതായത്, ഡിജിറ്റൽ ലെൻഡിങ്ങിനുള്ള ആപ്ലിക്കേഷനുകളും കമ്പനിയുടെ മറ്റ് മൊബൈൽ ആപ്ലിക്കേഷനുകളും പോലുള്ളത്, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാത്ത ആപ്ലിക്കേഷനുകൾ) നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കമ്പനി ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും പങ്കിടുന്നതും വെളിപ്പെടുത്തുന്നതും കൈമാറുന്നതും വിനിയോഗിക്കുന്നതും എങ്ങനെയെന്ന് ഈ സ്വകാര്യതാ നയം വ്യക്തമാക്കുന്നു.
കമ്പനിയുടെ വെബ്‌സൈറ്റിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും നാവിഗേറ്റ് ചെയ്യുന്നതിന് മുമ്പ് സ്വകാര്യതാ നയം വായിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു.
കമ്പനിയുടെ വെബ്‌സൈറ്റിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും നിങ്ങളുടെ സൗകര്യാർത്ഥം നൽകിയിരിക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളുടെ വെബ്‌സൈറ്റുകളിലേക്കും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള ലിങ്കുകൾ അടങ്ങിയിരിക്കാമെന്നത് ശ്രദ്ധിക്കുക.
നിങ്ങൾ കമ്പനിയുമായി പങ്കിടുന്ന വിവരങ്ങളുടെ സ്വകാര്യതാ രീതികൾക്കും സുരക്ഷയ്ക്കും കമ്പനി ഉത്തരവാദിയായിരിക്കുമ്പോൾ, നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളുടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സ്വകാര്യതാ നയം പരിശോധിക്കാൻ കമ്പനി നിങ്ങളോട് ആവശ്യപ്പെടുകയും ശുപാർശ ചെയ്യുകയും ചെയ്യുന്നു.
വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും ഉപയോഗവും
തിരിച്ചറിയപ്പെട്ടതോ തിരിച്ചറിയാൻ കഴിയുന്നതോ ആയ സ്വാഭാവിക വ്യക്തിയുമായി ബന്ധപ്പെട്ട ഏതൊരു വിവരവും വ്യക്തിഗത വിവരങ്ങൾ ആണ്. പേര്, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, തിരിച്ചറിയൽ നമ്പർ അല്ലെങ്കിൽ ലൊക്കേഷൻ ഡാറ്റ പോലുള്ള തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ച് നേരിട്ടോ അല്ലാതെയോ തിരിച്ചറിയാൻ കഴിയുന്ന ഒരാളാണ് തിരിച്ചറിയാവുന്ന സ്വാഭാവിക വ്യക്തി.
നിങ്ങൾ അഭ്യർത്ഥിക്കുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്നതിന്, അറിയേണ്ട അടിസ്ഥാനത്തിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കും. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പ്രൊസസ്സ് ചെയ്യുന്നതിന് മുമ്പ്, ആവശ്യമെങ്കിൽ കമ്പനി നിങ്ങളുടെ വ്യക്തമായ സമ്മതം നേടും. നിങ്ങൾ നൽകുന്ന അത്തരം സമ്മതത്തിൻറെ ഓഡിറ്റ് ട്രെയിൽ കമ്പനി സൂക്ഷിക്കും.
നിങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങൾ നിങ്ങളുമായുള്ള കമ്പനിയുടെ ഇടപാടുകളിൽ നിന്ന് ലഭിച്ച അല്ലെങ്കിൽ കമ്പനിയുടെ വായ്പാ സേവന ദാതാക്കളും മറ്റ് മൂന്നാം കക്ഷി സേവന ദാതാക്കളും പോലുള്ള മറ്റ് സംഘടനകളിൽ നിന്ന് കമ്പനി സ്വീകരിക്കുന്ന മറ്റ് വിവരങ്ങളുമായി കമ്പനി കൂട്ടിചേർത്തേക്കാം.
ദയവായി ശ്രദ്ധിക്കുക, അഭ്യർത്ഥിച്ച വ്യക്തിഗത വിവരങ്ങൾ കമ്പനിക്ക് നൽകാൻ നിങ്ങൾ തീരുമാനിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യാൻ കമ്പനിക്ക് സാധിക്കില്ല.
ഇനിപ്പറയുന്ന ആവശ്യങ്ങൾക്കായി കമ്പനി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കും:
- നിങ്ങൾ അഭ്യർത്ഥിക്കുന്നതോ താൽപ്പര്യം പ്രകടിപ്പിച്ചതോ ആയ ഉൽപ്പന്നങ്ങളും സേവനങ്ങളും നിയന്ത്രിക്കാനും നൽകാനും അതുമായി ബന്ധപ്പെട്ട് നിങ്ങളുമായി ആശയവിനിമയം നടത്താനും.
- നിങ്ങൾ അഭ്യർത്ഥിക്കുന്നതോ താൽപ്പര്യം പ്രകടിപ്പിച്ചതോ ആയ ഉൽപ്പന്നങ്ങളോ സേവനങ്ങളോ നിയന്ത്രിക്കുന്നതിലും നൽകുന്നതിലും ഏർപ്പെട്ടിരിക്കുന്ന മൂന്നാം കക്ഷികളുമായി പങ്കിടുന്നതിന്.
- നിങ്ങൾ അഭ്യർത്ഥിച്ച ഏതെങ്കിലും ഉൽപ്പന്നങ്ങളോ സേവനങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിന്.
- നിങ്ങളെ അപ്‌ഡേറ്റ് ചെയ്യുന്നതിനും നിങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് പ്രസക്തമായ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് തുടർന്നുള്ള ഓഫറുകൾ നൽകുന്നതിനും.
- വഞ്ചന തടയുന്നതിനും പ്രതിരോധ ആവശ്യങ്ങൾക്കുമായി.
- റെക്കോർഡ് സൂക്ഷിക്കൽ ആവശ്യങ്ങൾക്കായി.
- മാർക്കറ്റ് റിസർച്ച് നടത്താനും ഫീഡ്‌ബാക്ക് നേടാനും, അതുവഴി കമ്പനിക്ക് അത് വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ സാധിക്കും.
- കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ പ്രവർത്തനം ട്രാക്ക് ചെയ്യാൻ.
- നിങ്ങൾക്കായി ഒരു വ്യക്തിഗത പ്രൊഫൈൽ സൃഷ്ടിക്കുന്നതിന്, അതുവഴി കമ്പനിക്ക് നിങ്ങളുടെ മുൻഗണനകൾ മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയും.
- കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും.
- കമ്പനി നിങ്ങൾക്ക് അയച്ചേക്കാവുന്ന ഏതെങ്കിലും ആശയവിനിമയങ്ങൾ വ്യക്തിഗതമാക്കുന്നതിന് കൂടാതെ/അല്ലെങ്കിൽ അനുയോജ്യമാക്കുന്നതിന്.
- കമ്പനിയിൽ നിന്ന് സ്വീകരിക്കാൻ നിങ്ങൾ സമ്മതിച്ചേക്കാവുന്ന ഏതെങ്കിലും മാർക്കറ്റിങ് ആശയവിനിമയങ്ങൾ വ്യക്തിഗതമാക്കുന്നതിനും കൂടാതെ/അല്ലെങ്കിൽ അനുയോജ്യമാക്കുന്നതിനും കമ്പനിയെ പ്രാപ്തമാക്കുന്ന പ്രൊഫൈലിംഗ് ആവശ്യങ്ങൾക്കായി.
- കമ്പനിക്ക് ബാധകമായ ഏതെങ്കിലും റെഗുലേറ്ററി അല്ലെങ്കിൽ നിയമപരമായ ആവശ്യകതകൾ നിറവേറ്റുന്നതിന്.
കമ്പനി നിങ്ങൾക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുമ്പോൾ അല്ലെങ്കിൽ കമ്പനിയുടെ ഉൽപ്പന്നങ്ങളിലോ സേവനങ്ങളിലോ ഉള്ള നിങ്ങളുടെ താൽപ്പര്യം കമ്പനിയിൽ രജിസ്റ്റർ ചെയ്യുന്നിടത്ത്, കമ്പനി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഓൺലൈൻ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുമ്പോൾ, മാർക്കറ്റിംഗ് സ്വീകരിക്കുന്നതിന് രജിസ്റ്റർ ചെയ്യുമ്പോൾ, കമ്പനി/ അതിൻറെ ഗ്രൂപ്പ് കമ്പനികളിൽ നിന്നുള്ള ആശയവിനിമയങ്ങൾ (കൂടാതെ/അല്ലെങ്കിൽ ഞങ്ങളുടെ വായ്പാ സേവന ദാതാക്കളിൽ നിന്നും മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്നും), കമ്പനിയുടെ ഫോമുകളിലൊന്ന് പൂരിപ്പിക്കുമ്പോൾ (ഓൺലൈനായോ ഓഫ്‌ലൈനായോ) അല്ലെങ്കിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആവശ്യങ്ങൾക്കായി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കമ്പനിക്ക് നൽകുമ്പോൾ.
കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി നിങ്ങൾ ഇടപഴകുമ്പോൾ, നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന വിവരങ്ങളും കമ്പനി സ്വയമേവ ശേഖരിച്ചേക്കാം. ഇത് പ്രാഥമികമായി കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കുന്നതിനും കൂടുതൽ പ്രസക്തമായ ആശയവിനിമയങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്.
- കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കും നിങ്ങൾ ഉപയോഗിച്ച ഇൻറർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസത്തിലേക്കും നിങ്ങൾ എങ്ങനെ എത്തി.
- നിങ്ങളുടെ ബ്രൗസറിൻറെ തരം, പതിപ്പുകൾ, പ്ലഗ്-ഇൻസ്, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം.
- കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയുള്ള നിങ്ങളുടെ യാത്ര, നിങ്ങൾ ക്ലിക്ക് ചെയ്യുന്ന ലിങ്കുകളും നിങ്ങൾ നടത്തിയ തിരയലുകളും, നിങ്ങൾ ഒരു പേജിൽ എത്ര സമയം തങ്ങി, മറ്റ് പേജ് ആശയവിനിമയ വിവരങ്ങൾ എന്നിവ ഉൾപ്പെടെ.
- ഏത് ഉള്ളടക്കമാണ് നിങ്ങൾ ലൈക് ചെയ്യുന്നത് അല്ലെങ്കിൽ ഷെയർ ചെയ്യുന്നത്.
- നിങ്ങൾ കണ്ടതും പ്രതികരിച്ചതുമായ പരസ്യങ്ങൾ.
- നിങ്ങൾ കാണുകയും പ്രതികരിക്കുകയും ചെയ്‌തിരിക്കാവുന്ന പോപ്പ്-അപ്പ് അല്ലെങ്കിൽ പുഷ് സന്ദേശങ്ങൾ.
- നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നില.
- നിങ്ങൾ പൂരിപ്പിക്കുന്ന ഏതെങ്കിലും ഫോമിൽ ശേഖരിച്ച വിവരങ്ങൾ.
കമ്പനിയുടെ വെബ്‌സൈറ്റോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ ആക്‌സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിച്ച ഐപി വിലാസത്തിൽ നിന്നും കമ്പനി നിങ്ങളുടെ ലൊക്കേഷൻ അനുമാനിച്ചേക്കാം, കൂടാതെ കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഒരു നിങ്ങൾ പ്രത്യേക നടപടിയെടുക്കുന്നതിലേക്ക് (ഉദാ. ആപ്പ് ഡൗൺലോഡ് ചെയ്യുക) നയിച്ച മാർക്കറ്റിംഗ് പ്രവർത്തനമെന്തെന്ന് കമ്പനി വിശകലനം ചെയ്‌തേക്കാം.
കമ്പനിയുടെ ആപ്ലിക്കേഷനുകൾക്ക് നിങ്ങളുടെ മൊബൈൽ ഫോൺ സ്രോതസ്സുകളായ ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ അല്ലെങ്കിൽ ഓൺ-ബോർഡിംഗ്/കസ്റ്റമറെ അറിയൽ (കെവൈസി) ഉദ്ദേശ്യങ്ങൾക്ക് ആവശ്യമായ മറ്റേതെങ്കിലും സൗകര്യങ്ങളിലേക്ക് ഒറ്റത്തവണ ആക്‌സസ് ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സമ്മതം തേടിയ ശേഷം മാത്രമേ അത്തരം പ്രവേശനം നടത്തുകയുള്ളൂ. എന്നിരുന്നാലും, നിങ്ങളുടെ മൊബൈൽ ഫോണിലെ ഫയൽ, മീഡിയ, കോൺടാക്റ്റ് ലിസ്റ്റ്, കോൾ ലോഗുകൾ, ടെലിഫോണി ഫംഗ്‌ഷനുകൾ എന്നിവ പോലുള്ള സ്രോതസ്സുകൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് അപ്ലിക്കേഷനുകൾ ഒഴിഞ്ഞിരിക്കുന്നുവെന്ന് കമ്പനി ഉറപ്പാക്കും.
കൂടാതെ, കമ്പനിയുടെ ആപ്ലിക്കേഷനുകളുമായോ കമ്പനിയുടെ മൂന്നാം കക്ഷി വെണ്ടർ ആപ്ലിക്കേഷനുകളുമായോ ബന്ധപ്പെട്ട സിസ്റ്റങ്ങളിൽ കമ്പനി നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയോ സംഭരിക്കുകയോ ചെയ്യില്ല, ബാധകമായ നിയമപ്രകാരം അനുവദനീയമല്ലെങ്കിൽ.
കമ്പനിയുടെ ആപ്ലിക്കേഷനുകളോ നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ/സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളുടെ മൂന്നാം കക്ഷി വെണ്ടർമാരോ പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായേക്കാവുന്ന അത്തരം വിവരങ്ങൾ (പേര്, വിലാസം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ പോലുള്ളവ) ഒഴികെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംഭരിക്കുന്നില്ലെന്ന് കമ്പനി ഉറപ്പാക്കും.
നിർദ്ദിഷ്‌ട വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതം നൽകാനും നിരസിക്കാനും മൂന്നാം കക്ഷി വെണ്ടർമാർക്ക് വെളിപ്പെടുത്തൽ പരിമിതപ്പെടുത്താനും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന സമയത്ത് ഇതിനകം നൽകിയ സമ്മതം റദ്ദാക്കാനും കമ്പനി നിങ്ങളെ പ്രാപ്‌തമാക്കും.
കമ്പനി നിങ്ങളുടെ സമ്മതം തേടുമ്പോഴെല്ലാം വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിൻറെ ഉദ്ദേശ്യം കമ്പനി നിങ്ങളുമായി പങ്കിടും.
കൃത്യവും പൂർണ്ണവുമായ വ്യക്തിഗത വിവരങ്ങൾ കമ്പനിക്ക് നൽകുന്നതിന് നിങ്ങൾ ഉത്തരവാദിയാണ്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ കമ്പനിയെ അറിയിക്കുക.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ പങ്കിടൽ
നിങ്ങളുടെ സമ്മതം നേടിയ ശേഷം, നിയമപരമായ അല്ലെങ്കിൽ റെഗുലേറ്ററി ആവശ്യകത അനുസരിച്ച് പങ്കിടൽ ആവശ്യമുള്ളിടത്ത് ഒഴികെ, കമ്പനി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ബന്ധപ്പെട്ട മൂന്നാം കക്ഷി വെണ്ടർമാരുമായി പങ്കിട്ടേക്കാം. അത്തരം മൂന്നാം കക്ഷി വെണ്ടർമാർ കമ്പനിയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട്, കരാർ വ്യവസ്ഥകളും നിയമപരമോ നിയന്ത്രണമോ ആയ ആവശ്യകതകളും നിറവേറ്റുന്നതുമായി ബന്ധപ്പെട്ട്, കമ്പനിയെ പ്രതിനിധീകരിച്ച് ആവശ്യമായ വ്യക്തിഗത വിവരങ്ങൾ പ്രൊസസ്സ് ചെയ്തേക്കാം.
മൂന്നാം കക്ഷി വെണ്ടർമാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കണമെന്നും അത് പങ്കിട്ട ആവശ്യങ്ങൾക്കായി മാത്രം പ്രൊസസ്സ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു.
കമ്പനി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഇവരുമായി പങ്കിട്ടേക്കാം:
- നിയമപാലകർ അല്ലെങ്കിൽ സർക്കാർ അധികാരികൾ, വിവരങ്ങൾ വെളിപ്പെടുത്താൻ കമ്പനിയോട് അഭ്യർത്ഥിക്കുന്നതിന് അവർ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിരിക്കുമ്പോൾ.
- സേവനങ്ങൾ നൽകുന്ന മൂന്നാം കക്ഷി സേവന ദാതാക്കൾ.
വായ്പ നൽകുന്ന സേവന ദാതാക്കളുടെ (എൽഎസ്പി), ഡിജിറ്റൽ ലെൻഡിംഗ് ആപ്ലിക്കേഷനുകൾ (ഡിഎൽഎ), വ്യക്തിഗത വിവരങ്ങൾ പ്രൊസസ്സ് ചെയ്യുന്നതിന് കമ്പനി അധികാരപ്പെടുത്തിയ കളക്ഷൻ & റിക്കവറി ഏജൻറുമാരുടെ പട്ടിക ഇവിടെ കാണാൻ കഴിയും.
വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കൽ
ഈ സ്വകാര്യതാ നയത്തിൽ പറഞ്ഞിരിക്കുന്ന ബിസിനസ്സ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലയളവിലേക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കമ്പനി നിലനിർത്തും. സുരക്ഷിതമായ നശീകരണ സംവിധാനം ഉപയോഗിച്ച് മാത്രമേ കമ്പനി വ്യക്തിഗത വിവരങ്ങൾ നശിപ്പിക്കൂ,
കുക്കീസ്
മറ്റ് പല വെബ്‌സൈറ്റ് ഓപ്പറേറ്റർമാരെപ്പോലെ തന്നെ കമ്പനി അതിൻറെ വെബ്‌സൈറ്റിൽ 'കുക്കീസ്' എന്ന സ്റ്റാൻഡേർഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിൻറെ ഹാർഡ് ഡ്രൈവിൽ നിങ്ങളുടെ ബ്രൗസർ സംഭരിച്ചിരിക്കുന്ന ചെറിയ വിവരങ്ങളാണ് കുക്കീസ്, ഓരോ സന്ദർശനത്തിലും കമ്പനിയുടെ വെബ്‌സൈറ്റിൽ നിങ്ങൾ നാവിഗേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് രേഖപ്പെടുത്താൻ അവ ഉപയോഗിക്കുന്നു.
നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന വിവരങ്ങൾ കമ്പനി സ്വയമേവ ശേഖരിക്കുകയും താൽക്കാലികമായി സംഭരിക്കുകയും ചെയ്യുന്നു:
- ഇൻറർനെറ്റ് ആക്സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ഡൊമെയിനിൻറെ പേര്;
- നിങ്ങളുടെ സന്ദർശന തീയതിയും സമയവും;
- നിങ്ങൾ സന്ദർശിച്ച പേജുകൾ; കൂടാതെ
- നിങ്ങൾ സന്ദർശിക്കാൻ വന്നപ്പോൾ നിങ്ങൾ വന്ന വെബ്‌സൈറ്റിൻറെ വിലാസം
കമ്പനി ഈ വിവരങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ ആവശ്യങ്ങൾക്കും കമ്പനിയുടെ സൈറ്റ് സന്ദർശകർക്ക് കൂടുതൽ ഉപയോഗപ്രദമാക്കാനും വേണ്ടി ഉപയോഗിക്കുന്നു. പ്രത്യേകമായി പ്രസ്താവിക്കാത്തപക്ഷം, നിങ്ങളെക്കുറിച്ച് അധിക വിവരങ്ങളൊന്നും ശേഖരിക്കില്ല.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കമ്പനി ന്യായമായ മുൻകരുതലുകൾ എടുക്കുകയും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതോ പ്രൊസസ്സ് ചെയ്യുന്നതോ ആയ ഏതെങ്കിലും മൂന്നാം കക്ഷി വെണ്ടർമാരോട് അങ്ങനെ ചെയ്യാൻ കമ്പനി ആവശ്യപ്പെടുകയും ചെയ്യുന്നു. അനധികൃത ആക്‌സസ്, പരിഷ്‌ക്കരണം, ദുരുപയോഗം എന്നിവ തടയുന്നതിന് നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്കുള്ള ആക്‌സസ് നിയന്ത്രിച്ചിരിക്കുന്നു.
കമ്പനിയുടെ ഇൻസിഡൻറ് മാനേജ്മെന്റ് പ്രക്രിയകൾക്കനുസരിച്ച് വ്യക്തിഗത വിവരങ്ങളെ ബാധിക്കുന്ന സുരക്ഷാ ലംഘനങ്ങൾ കമ്പനി കൈകാര്യം ചെയ്യും.
കമ്പനി ശേഖരിക്കുന്ന എല്ലാ വ്യക്തിഗത വിവരങ്ങളും പ്രാദേശിക റെഗുലേറ്ററി ആവശ്യകത അനുസരിച്ച് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സെർവറുകളിൽ സൂക്ഷിക്കും.
നിങ്ങളുടെ സ്വകാര്യത അവകാശങ്ങൾ
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കാണാനും അവലോകനം ചെയ്യാനും ഉചിതമായ ഇടങ്ങളിൽ തിരുത്തലിനും ഇല്ലാതാക്കലിനും അഭ്യർത്ഥിക്കാനും കമ്പനി നിങ്ങൾക്ക് ന്യായമായ ആക്സസ് നൽകും. നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് ആക്‌സസ് അനുവദിക്കുന്നതിന് മുമ്പ് നിങ്ങളുടെ തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിന് കമ്പനി ന്യായമായ നടപടികൾ കൈക്കൊള്ളും.
ഇനിപ്പറയുന്നവ കമ്പനിയോട് പറയാൻ നിങ്ങൾക്ക് അവകാശമുണ്ട്:
- ഭാവിയിൽ കമ്പനിയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നില്ല
- നിങ്ങളെക്കുറിച്ച് കമ്പനി കൈവശം വച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളുടെ ഒരു പകർപ്പ് ആഗ്രഹിക്കുന്നു
- കമ്പനിയുടെ രേഖകളിൽ നിന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു (കമ്പനിയുടെ ആപ്ലിക്കേഷനുകളും നിങ്ങൾക്ക് സേവനങ്ങൾ നൽകാൻ ഉപയോഗിക്കുന്ന മൂന്നാം കക്ഷി വെണ്ടർമാരുടെ ആപ്ലിക്കേഷനുകളും ഉൾപ്പെടെ)
- നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു
- നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തിരുത്താനോ അപ്ഡേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്നു
ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ
കമ്പനി കാലാകാലങ്ങളിൽ സ്വകാര്യതാ നയം മാറ്റുകയും കമ്പനിയുടെ വെബ്‌സൈറ്റിൽ അതിൻറെ പുതുക്കിയ പതിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്യാം. കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിക്കാനും കമ്പനി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കാനും കമ്പനി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
സ്വകാര്യതാ ആശങ്കകൾ കൈകാര്യം ചെയ്യൽ
നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങൾ വിനിയോഗിക്കുന്നതിനോ ഈ സ്വകാര്യതാ നയത്തെക്കുറിച്ചോ കമ്പനിയുടെ ഡാറ്റാ സ്വകാര്യതാ രീതികളെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ദയവായി DPO.financialservices@piramal.comഎന്ന വിലാസത്തിൽ ബന്ധപ്പെടുക
30 നവംബർ 2022 മുതൽ.