ഞങ്ങള് ആരാണ്
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, മുമ്പ് ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നത്, ഇതിനു ശേഷം പിരമൽ ഫിനാൻസ് എന്നു പ്രതിപാദിച്ചിരിക്കുന്നു, പിരമൽ എൻറർപ്രൈസസ് ലിമിറ്റഡിൻറെ (പിരമൽ ഗ്രൂപ്പിൻറെ ഫ്ലാഗ്ഷിപ്പ് കമ്പനി) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്. ഇത് നാഷണൽ ഹൗസിംഗ് ബാങ്കിൽ (എൻഎച്ച്ബി) ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുള്ളതും വിവിധ സാമ്പത്തിക സേവന ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നതുമാണ്.ഇത് എല്ലാ മേഖലകളിലും ഹോൾസെയിൽ. റീട്ടെയിൽ ഫണ്ടിംഗ് അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഞങ്ങൾ റിയൽ എസ്റ്റേറ്റിൽ, ആദ്യഘട്ട പ്രൈവറ്റ് ഇക്വിറ്റി, സ്ട്രക്ചർഡ് ഡെബ്റ്റ്, സീനിയർ സെക്വേർഡ് ഡെബ്റ്റ്, കൺസ്ട്രക്ഷൻ ഫിനാൻസ്, ഫ്ലെക്സി ലീസ് റെൻറൽ ഡിസ്കൗണ്ടിംഗ് തുടങ്ങി മുഴുവൻ മൂലധന ഘട്ടങ്ങളിലും ഹൗസിംഗ് ഫിനാൻസും മറ്റ് വായ്പാ പരിഹാരങ്ങളും നൽകുന്നു. പിരമൽ ഫിനാൻസിൻറെ സമീപകാല മുന്നേറ്റമാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ ധനസഹായം. ഇവിടെ സ്ഥാപിതവും വളർന്നു വരുന്നതുമായ വിപണികളിൽ ബ്രാൻഡഡ് കമ്പനിക്കാർ നടത്തുന്ന ഹോട്ടലുകൾക്ക് ഞങ്ങൾ സാമ്പത്തിക പരിഹാരങ്ങൾ നൽകുന്നു. റിയൽ എസ്റ്റേറ്റ് ഇതര മേഖലയിലെ മൊത്തവ്യാപാര ബിസിനസ്സിൽ പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടുന്നു - കോർപ്പറേറ്റ് ഫിനാൻസ് ഗ്രൂപ്പ് (സിഎഫ്ജി), എമേർജിംഗ് കോർപ്പറേറ്റ് ലെൻഡിംഗ് (ഇസിഎൽ) എന്നിവ. ഇൻഫ്രാസ്ട്രക്ചർ, റിന്യൂവബിൾ എനർജി, റോഡുകൾ, വ്യാവസായികങ്ങൾ, വാഹന ഘടകങ്ങൾ തുടങ്ങിയ മേഖലകളിലുടനീളമുള്ള കമ്പനികൾക്ക് സിഎഫ്ജി ഇഷ്‌ടാനുസൃത ഫണ്ടിംഗ് പരിഹാരങ്ങൾ നൽകുന്നു. അതേസമയം ഇസിഎൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) വായ്പ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

റീട്ടെയിൽ വായ്പയുടെ അവതരണം കമ്പനിയുടെ സാമ്പത്തിക സേവന ബിസിനസിൻറെ വലുപ്പം, സ്കെയിൽ, വളർച്ച എന്നിവ കാരണത്താലുള്ള ഒരു സ്വാഭാവിക പുരോഗതിയാണ്. ഹൗസിംഗ് ഫിനാൻസിൻറെ ശക്തി അടിസ്ഥാനപ്പെട്ടിരിക്കുന്നത് ഹോൾസെയിൽ വായ്പയിലും നിർമ്മാണ മേഖലയിലും ഉള്ള അതിൻറെ സമ്പന്നമായ അനുഭവത്തിലും വിപുലമായ ശൃംഖലയിലുമാണ്.

പിരമൽ ഫിനാൻസ് അതിൻറെ ഗ്രൂപ്പ് കമ്പനികളിലൂടെ ഇൻസ്റ്റിറ്റ്യുഷണൽ, റീട്ടെയിൽ നിക്ഷേപകർക്ക് ഇഷ്ടാനുസൃതമായ പരിഹാരങ്ങൾ നൽകുന്നു, മുംബൈ റീഡെവലപ്‌മെൻറ് ഫണ്ട് ചേരി പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അപ്പാർട്ട്‌മെൻറ് ഫണ്ട് വ്യക്തിഗത യൂണിറ്റുകളുടെ ബൾക്ക് വാങ്ങലിൽ (പിരാമൽ ഫണ്ട് മാനേജ്‌മെൻറ് വഴി) ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ സിപിപിഐബി, എപിജി, ഇവാൻഹോ കേംബ്രിഡ്ജ് പോലുള്ള പ്രമുഖ ആഗോള പെൻഷൻ ഫണ്ടുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തവുമുണ്ട്.
അവാർഡുകളും പുരസ്കാരങ്ങളും
കമ്പനി
നേതൃത്വം
  • 2020
  • 2019
  • 2018
  • 2015-2017
  • 2014-2016
  • എഎൽബി ഇന്ത്യ ലോ അവാർഡ് 2020-ൽ പിരാമൽ ഫിനാൻസിൻറെ ലീഗൽ വിഭാഗം ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഇൻ ഹൗസ് ടീം ഓഫ് ദ ഇയർ അവാർഡ് നേടി.