ഒരു ഹോം ലോണിന് അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ ആവശ്യമാണ്?
ഒരു ഹോം ലോണിന് അപേക്ഷിക്കാൻ സമർപ്പിക്കേണ്ട രേഖകൾ ഇനിപ്പറയുന്നവയാണ്:
തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് മുതലായവ) മേൽവിലാസ രേഖ (ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ പോലുള്ള യൂട്ടിലിറ്റി ബില്ലുകൾ) പ്രോപ്പർട്ടി രേഖകൾ (വിൽപ്പനയുടെ സ്റ്റാമ്പ് ചെയ്ത കരാർ, ബിൽഡറുടെ എൻഒസി, വിശദമായ നിർമ്മാണ ചെലവ് എസ്റ്റിമേറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, നിർമ്മാണം പൂർത്തിയായ അപ്പാർട്ട്മെൻറിൻറെ കാര്യത്തിൽ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്) ശമ്പളമുള്ള പ്രൊഫഷണലുകൾക്കുള്ള വരുമാന രേഖ (കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള സ്ലിപ്പുകൾ, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറുകൾ, ഫോം 16, പണയം വയ്ക്കുന്ന പ്രോപ്പർട്ടിയുടെ രേഖകൾ) സ്വയം-തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുള്ള വരുമാന രേഖ (കഴിഞ്ഞ രണ്ട് വർഷത്തെ കംപ്യുട്ടേഷൻ സഹിതമുള്ള ഐടിആർ, കഴിഞ്ഞ ആറ് മാസത്തെ പ്രൈമറി ബാങ്ക് സ്റ്റേറ്റ്മെൻറ്, ആവശ്യമുള്ളിടത്തെല്ലാം സിഎ ഓഡിറ്റ് ചെയ്ത സാമ്പത്തികം) പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ