ഇന്ത്യയിലെ താമസക്കാർക്ക് അവരുടെ ബയോമെട്രിക് ഡാറ്റയും ഡെമോഗ്രാഫിക് ഡാറ്റയും അടിസ്ഥാനമാക്കി ലഭ്യമാകുന്ന ഒരു 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യാണ് ഇതിനായുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഇത് ഇന്ത്യയിലെവിടെയും ഐഡന്റിറ്റി, അഡ്രസ്സ് എന്നിവയ്ക്കുള്ള തെളിവായി ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിലെ വിവിധ സർക്കാർ, സർക്കാരിതര സേവനങ്ങൾ ലഭ്യമാക്കുന്നതിന്, ഒരു വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പു വരുത്താനുള്ള വിശ്വസനീയവും സുരക്ഷിതവുമായ മാർഗമായി ഇത് കണക്കാക്കപ്പെടുന്നു.
ആധാർ കാർഡിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പമാണ്. ആധാർ കാർഡിനായി എൻറോൾ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് UDIAI വെബ്സൈറ്റിലൂടെ അത് ചെയ്യാവുന്നതാണ്. മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാനായി ഏകദേശം 10-15 മിനിറ്റുകളെ എടുക്കുന്നുള്ളൂ.
ഒരു ആധാർ കാർഡ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് പറയുന്നത് എന്തുകൊണ്ട്?
ഒരു ആധാർ കാർഡ് ഉള്ളതുകൊണ്ട് നമുക്ക് നിരവധി പ്രയോജനങ്ങളാണുള്ളത്, അവയിൽ ചിലത് ചുവടെ സൂചിപ്പിച്ചിരിക്കുന്നു:
- വ്യക്തികളെ പെട്ടെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കുന്നു: പേര്, ജനനത്തീയതി, അഡ്രസ്സ് മുതലായ ഉൾപ്പടെ ഒരു വ്യക്തിയെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും ഒരു ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നു. ആർക്കും ഈ വിവരങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാനും സാധിക്കും, ഇത് ഒരു വ്യക്തിയെ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു.
- സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു: LPG സബ്‌സിഡി, MNREGA മുതലായ പല സർക്കാർ പദ്ധതികളും ഒരു ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതായത് ഒരു ആധാർ കാർഡ് ഉള്ള വ്യക്തിക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.
- ഇത് ബാങ്കിംഗ് ഇടപാടുകളിൽ സഹായിക്കുന്നു: ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴോ മറ്റേതെങ്കിലും ബാങ്കിംഗ് ഇടപാടുകൾ നടത്തുമ്പോഴോ ഒരു KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖയായി ആധാർ കാർഡ് ഉപയോഗിക്കാം.
- ഇത് ഒരു മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കാൻ സഹായിക്കുന്നു: ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരാളുടെ മൊബൈൽ നമ്പർ ഒരു ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. പുതിയ സിം കാർഡ് വാങ്ങുമ്പോഴോ നിലവിലുള്ള നമ്പറിന്റെ സിം വെരിഫിക്കേഷൻ നടത്തുമ്പോഴോ 12 അക്ക ആധാർ നമ്പർ നൽകി ഇത് ചെയ്യേണ്ടതാണ്.
- ഇത് ഒരു പാസ്‌പോർട്ട് ലഭിക്കാൻ സഹായിക്കുന്നു: വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരാളുടെ ആധാർ നമ്പർ അവരുടെ പാസ്‌പോർട്ടുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ നിലവിലുള്ളത് പുതുക്കുമ്പോഴോ 12 അക്ക ആധാർ നമ്പർ നൽകി ചെയ്യേണ്ടതാണ്
ആധാർ കാർഡ് ഉള്ളതുകൊണ്ട് നമുക്ക് പല പ്രയോജനങ്ങളും ഉണ്ടെന്നു മനസ്സിലാക്കാനായാല്ലോ, വിവിധ പദ്ധതികളും പരിപാടികളും മികച്ച രീതിയിൽ നടപ്പിലാക്കാൻ സഹായിക്കുന്നതിനാൽ ഇത് വ്യക്തിക്കും സർക്കാരിനും ഒരു പോലെ ഗുണകരമാണ്
ഒരു പുതിയ ആധാർ കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം:
പുതിയ ആധാർ കാർഡിന് ഓൺലൈനായി അപേക്ഷിക്കുന്നത് ലളിതമായ ഒരു പ്രക്രിയയാണ്. നിങ്ങൾ ചെയ്യേണ്ടത് UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് താഴെ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക എന്നതാണ്:
- https://uidai.gov.in/എന്നതിലേക്ക് പോകുക.
- ‘ആധാർ ഓൺലൈൻ സേവനങ്ങൾ’ ടാബിന് കീഴിൽ, ‘എൻറോൾമെന്റ്’ തിരഞ്ഞെടുക്കുക
- ഇതിന് ശേഷം പേര്, വിലാസം, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ട ഒരു പുതിയ പേജ് തുറക്കുന്നതാണ്.
- ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിക്കഴിഞ്ഞാൽ, 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- ഇതിനു ശേഷം നിങ്ങൾക്ക് വിരലടയാളം, ഐറിസ് സ്കാൻ എന്നിവ പോലുള്ള ബയോമെട്രിക്സ് വിശദാംശങ്ങൾ നൽകാവുന്നതാണ്
- നിങ്ങൾ ബയോമെട്രിക്സ് വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും
- ഈ അക്നോളജ്മെന്റ് സ്ലിപ്പിൽ എൻറോൾമെന്റ് നമ്പർ ഉണ്ടായിരിക്കും, നിങ്ങളുടെ ആധാർ കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാം
- അപേക്ഷിച്ച തീയതി മുതൽ 60-90 ദിവസത്തിനുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ആധാർ കാർഡ് തപാലിലൂടെ സ്വീകരിക്കാവുന്നതാണ്.
പുതിയ ആധാർ കാർഡിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?
ഓൺലൈനായി ഒരു ആധാർ കാർഡിനായി അപേക്ഷിക്കുന്നതിന്, നിങ്ങൾ ഐഡന്റിഫിക്കേഷൻ, അഡ്രസ്സ് എന്നിവയ്ക്ക് തെളിവായി ചില രേഖകൾ നൽകേണ്ടതുണ്ട്. ഒരു ആധാർ കാർഡിന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് ഇനിപ്പറയുന്നു:
- തിരിച്ചറിയൽ രേഖ (POI) - ഇത് നിങ്ങളുടെ പാസ്‌പോർട്ട്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് മുതലായവയിൽ ഏതെങ്കിലും ആകാം.
- അഡ്രസ്സിനായുള്ള തെളിവ് (POA) - ഇത് നിങ്ങളുടെ റേഷൻ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, യൂട്ടിലിറ്റി ബില്ലുകൾ മുതലായവയി ഏതെങ്കിലും ആകാം.
- ജനനത്തീയതി തെളിവ് - ഇത് നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസിലെ മാർക്ക് ഷീറ്റ്, പാസ്പോർട്ട് മുതലായവയിൽ ഏതെങ്കിലും ആകാം.
- മുകളിൽ സൂചിപ്പിച്ച രേഖകളൊന്നും നിങ്ങളുടെ പക്കലില്ലെങ്കിൽ,ഒരു ലെറ്റർഹെഡിൽ നിങ്ങളുടെ ഫോട്ടോ സഹിതം ഒരു ഗസറ്റഡ് ഓഫീസർ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി ഒപ്പ് വച്ച ഒരു ഐഡന്റിറ്റി ഡിക്ലറേഷൻ നൽകാവുന്നതാണ്.
ആധാർ കാർഡ് സ്റ്റാറ്റസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം?
നിങ്ങൾ ആധാർ കാർഡിന് അപേക്ഷിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ഓൺലൈനായി അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. ഓൺലൈനിൽ പുതിയ ആധാർ കാർഡിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ, നിങ്ങൾക്ക് താഴെ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാം:
- https://uidai.gov.in/ സന്ദർശിക്കുക
- ‘ആധാർ ഓൺലൈൻ സേവനങ്ങൾ’ ടാബിന് കീഴിൽ, ‘എൻറോൾമെന്റ്’ എന്നത് തിരഞ്ഞെടുക്കുക
- അടുത്ത പേജിൽ, ' എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കൂ' വിഭാഗത്തിന് കീഴിൽ 'ആധാർ സ്റ്റാറ്റസ് പരിശോധിക്കുക' തിരഞ്ഞെടുക്കുക.
- നിങ്ങൾ അക്‌നോലെഡ്ജ്‌മെന്റ് സ്ലിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന എൻറോൾമെന്റ് ഐഡിയും തീയതി/സമയ സ്റ്റാമ്പും നൽകേണ്ടതുണ്ട്,
- ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിക്കഴിഞ്ഞാൽ, 'സ്റ്റാറ്റസ് പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- ആധാർ കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് സ്ക്രീനിൽ ദൃശ്യമാകും
ഒരു ആധാർ കാർഡ് ഓൺലൈൻ അപേക്ഷ പ്രോസസ്സ് ചെയ്ത് രജിസ്റ്റർ ചെയ്ത വിലാസത്തിൽ എത്തിക്കുന്നതിന് സാധാരണയായി 60 മുതൽ 90 ദിവസമെടുക്കുന്നതാണ്. ഈ കാലയളവിനുള്ളിൽ നിങ്ങളുടെ ആധാർ കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ, ആധാർ കാർഡിന്റെ റീപ്രിന്റ് ലഭിക്കുന്നതിന് നിങ്ങൾക്ക് അക്നോളജ്മെന്റ് സ്ലിപ്പുമായി അടുത്തുള്ള എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കാവുന്നതാണ്.
ഓൺലൈനിൽ ഒരു പുതിയ ഇ-ആധാർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
നിങ്ങൾക്ക് ഇ-ആധാർ കാർഡിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യണമെങ്കിൽ, ചുവടെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരാവുന്നതാണ്:
- https://uidai.gov.in/ സന്ദർശിക്കുക
- ‘ആധാർ ഓൺലൈൻ സേവനങ്ങൾ’ ടാബിന് കീഴിൽ, ‘എൻറോൾമെന്റ്’ എന്നത് തിരഞ്ഞെടുക്കുക
- അടുത്ത പേജിൽ, ‘ആധാർ നേടുക’ എന്ന വിഭാഗത്തിന് കീഴിൽ ‘ആധാർ ഡൗൺലോഡ് ചെയ്യുക’ തിരഞ്ഞെടുക്കുക.
- നിങ്ങൾക്ക് അക്‌നോലെഡ്ജ്മെന്റ് സ്ലിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന എൻറോൾമെന്റ് ഐഡിയും തീയതി/സമയ സ്റ്റാമ്പും നൽകേണ്ടതായി വന്നേക്കാം.
- ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിക്കഴിഞ്ഞാൽ, 'സ്റ്റാറ്റസ് പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- ഇതിനു ശേഷം പുതിയ ആധാർ കാർഡ് ഓൺലൈൻ അപേക്ഷയുടെ സ്റ്റാറ്റസ് സ്ക്രീനിൽ പ്രദർശിപ്പിക്കും
- ഇ-ആധാർ കാർഡിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യുന്നതിന്, നിങ്ങൾ പ്രവർത്തനക്ഷമമായ ഒരു മൊബൈൽ നമ്പർ നൽകേണ്ടതാണ് എന്ന് ശ്രദ്ധിക്കുക. ഡൗൺലോഡ് ആധികാരികമാക്കാൻ ഈ നമ്പറിലേക്ക് ഒരു OTP (ഒറ്റത്തവണ പാസ്‌വേഡ്) അയയ്ക്കും.
നിങ്ങളുടെ പ്രവർത്തനക്ഷമമായ ഒരു മൊബൈൽ നമ്പർ നൽകേണ്ടതാണ് എന്ന് ശ്രദ്ധിക്കുക. ഡൗൺലോഡ് ആധികാരികമാക്കാൻ ഈ നമ്പറിലേക്ക് ഒരു OTP (ഒറ്റത്തവണ പാസ്‌വേഡ്) അയയ്‌ക്കും.
ഉപസംഹാരം
ഇന്ത്യയിലെ സ്ഥിരതാമസക്കാരായ ജനതയ്ക്ക് നേടാനാകുന്ന 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ് ആധാർ. ഇത് ഐഡന്റിറ്റിയുടെയും അഡ്രസ്സിന്റെയും തെളിവായി ഉപയോഗിക്കാവുന്നതാണ്, സർക്കാർ സേവനങ്ങൾ നേടുക, ബാങ്ക് അക്കൗണ്ട് തുറക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഏതൊരു വ്യക്തിയ്ക്കും അവരുടെ അടുത്തുള്ള ഒരു എൻറോൾമെന്റ് സെന്റർ സന്ദർശിച്ചോ അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈനായോ ആധാർ കാർഡിന് അപേക്ഷിക്കാം.
ഈ പ്രക്രിയകൾ മനസ്സിലാക്കുന്നതിൽ നിങ്ങൾക്ക് കൂടുതൽ മാർഗ്ഗനിർദ്ദേശവും സഹായവും ആവശ്യമുണ്ടെങ്കിൽ, പിരമൽ ഫിനാൻസ് സന്ദർശിക്കൂ. സാമ്പത്തിക രംഗത്തെ പ്രസക്തമായ സംഭവവികാസങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലുണ്ട്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, സാമ്പത്തിക മാനേജ്മെന്റ് എന്നിവയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റിലെ ബ്ലോഗുകൾ പരിശോധിക്കൂ!