Education

എനിക്ക് എങ്ങനെ  PAN കാർഡ് ഓൺലൈനായി ലഭിക്കും?

Planning
19-12-2023
blog-Preview-Image

നിങ്ങൾ ഇന്ത്യയിൽ നികുതി വിധേയമായ വരുമാനം നേടുന്ന വ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് ഒരു PAN കാർഡ് ഉണ്ടായിരിക്കണം. എന്നാൽ അത് ലഭിക്കാൻ നിങ്ങൾക്ക്  ദേശീയ ഓഫീസുകളൊന്നും കയറിയിറങ്ങേണ്ടതില്ല PAN കാർഡ് അപേക്ഷയ്‌ക്കായുള്ള ഓൺലൈൻ പ്രക്രിയ തികച്ചും തടസ്സരഹിതമായ ഒരു പ്രക്രിയയാണ്. നിങ്ങൾ ചെയ്യേണ്ടത് ഒരു ഓൺലൈൻ PAN കാർഡ് അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രോസസ്സിംഗ് ഫീസ് അടയ്ക്കുക എന്നതാണ്. അത് സ്വീകരിക്കപ്പെട്ടതിനു ശേഷം , ആവശ്യമായ രേഖകളുടെ പകർപ്പുകൾ സ്ഥിരീകരണ ആവശ്യങ്ങൾക്കായി NSDL  അല്ലെങ്കിൽ UTIISL എന്നിവയിലേക്ക് തപാൽ വഴി അയയ്ക്കാവുന്നതാണ്.

e-PAN കാർഡും PANകാർഡ് പോലെത്തന്നെ സാധുവായ ഒരു തെളിവാണെന്ന് നിങ്ങൾക്കറിയാമോ? ആദായനികുതി വകുപ്പാണ് PAN കാർഡ് ഇഷ്യൂ ചെയ്യുന്നത്. നിങ്ങളുടെ ജനസംഖ്യാപരമായ വിവരങ്ങൾക്കായി e-PAN കാർഡിലെ QR കോഡ് സ്കാൻ ചെയ്യാം. നിങ്ങളുടെ പ്രൊഫൈലിൽ നിങ്ങളുടെ ആധാർ നമ്പറും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് e-PAN കാർഡിന് സൗജന്യമായി അപേക്ഷിക്കാം. 

നിങ്ങളുടെ e-PAN കാർഡിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ അറിയാൻ കൂടുതൽ വായിക്കൂ.

ഒരു ഓൺലൈൻ PAN കാർഡ് അപേക്ഷ ഫയൽ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

നിങ്ങളുടെ e-PAN കാർഡ് രണ്ട് പോർട്ടലുകൾ വഴി ഡൗൺലോഡ് ചെയ്യാം.അതായത്, NSDL, UTIISL എന്നിവ മുഖേനെ 

NSDL മുഖേന നിങ്ങളുടെ e-PAN കാർഡ് ഓൺലൈനായി ലഭിക്കുന്നതിന് ചുവടെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക:

സ്റ്റെപ്പ് 1: ഓൺലൈനായി അപേക്ഷിക്കാൻ NSDL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കൂ.

സ്റ്റെപ്പ് 2: ശരിയായ ആപ്ലിക്കേഷൻ തരം തിരഞ്ഞെടുത്ത് നിങ്ങൾ ഉൾപ്പെടുന്ന വിഭാഗം തിരഞ്ഞെടുക്കുക, അതായത്, വ്യക്തികൾ അല്ലെങ്കിൽ വ്യക്തികളുടെ കൂട്ടായ്മകൾ, വ്യക്തികളുടെ ഒരു സംഘം മുതലായവ.

സ്റ്റെപ്പ് 3: ഓൺലൈൻ PAN കാർഡ് അപേക്ഷാ ഫോമിൽ നിങ്ങളുടെ പേര്, ജനനത്തീയതി, e-മെയിൽ വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക

സ്റ്റെപ്പ് 4: ആവശ്യപ്പെടുമ്പോൾ, 'PAN അപേക്ഷാ ഫോമുമായി തുടരുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 5: ഇതിനു ശേഷം നിങ്ങൾക്ക് ഒരു ഫിസിക്കൽ PAN കാർഡ് അല്ലെങ്കിൽ ഒരു e-PAN കാർഡ് എന്ന് തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്തുകഴിഞ്ഞാൽ, നിങ്ങളുടെ 12 അക്ക ആധാർ നമ്പറിന്റെ അവസാന 4 അക്കങ്ങൾ നൽകേണ്ടതുണ്ട്

സ്റ്റെപ്പ് 6: ഇപ്പോൾ വരുന്ന, അപേക്ഷാ ഫോമിൽ ആവശ്യമായ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും മറ്റ് വി`വരങ്ങളും  പൂരിപ്പിക്കുക

സ്റ്റെപ്പ് 7: ഇത് പൂർത്തിയാക്കിയാൽ, നിങ്ങളുടെ ഏരിയ കോഡ്, അസസ്സിംഗ് ഓഫീസ് (AO) തരം, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവ നൽകുകയും രേഖകൾ സമർപ്പിക്കുകയും ഡിക്ലറേഷനിൽ ക്ലിക്ക് ചെയ്യുകയും ചെയ്യാം

UTIISL വഴി ഒരു ഓൺലൈൻ e-PAN കാർഡ് ലഭിക്കുന്നതിന് ചുവടെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങൾ പാലിക്കേണ്ടതാണ്:

സ്റ്റെപ്പ് 1: UTIITSL വെബ്‌സൈറ്റ് സന്ദർശിച്ചു 'പുതിയ PAN കാർഡിനായി അപേക്ഷിക്കുക (ഫോം 49A)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 2: 'ഫിസിക്കൽ/ഡിജിറ്റൽ മോഡ്' തിരഞ്ഞെടുത്ത് എല്ലാ വ്യക്തിഗത വിശദാംശങ്ങളും നൽകുക

സ്റ്റെപ്പ് 3: PAN അപേക്ഷാ ഫോമിൽ എന്തെങ്കിലും പിശകുകൾ ഉണ്ടോയെന്ന് ഒരിക്കൽകൂടി അപേക്ഷിച്ച് 'സമർപ്പിക്കുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 4: സ്ഥിരീകരണം പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക്  ഓൺലൈൻ ഗേറ്റ്‌വേ ഓപ്‌ഷനുകളിലൂടെ പണമടയ്ക്കാവുന്നതാണ്. ഇതിനു ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ പേയ്‌മെന്റ്റിനായുള്ള സ്ഥിരീകരണവും ലഭിക്കും

സ്റ്റെപ്പ് 5: ഇപ്പോൾ, പ്രിന്റ് ചെയ്ത ഫോമിൽ 3.5 × 2.5 സെന്റീമീറ്റർ അളവുകളുള്ള രണ്ട് പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോഗ്രാഫുകൾ പതിപ്പിച്ചു ഫോമിൽ ഒപ്പുവയ്ക്കുക.

സ്റ്റെപ്പ് 6: അവസാനമായി, നിങ്ങളുടെ PAN അപേക്ഷാ ഫോമിനൊപ്പം നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫിന്റെയും അഡ്രസ്സ് പ്രൂഫിന്റെയും ഒരു പകർപ്പ് നൽകുകയും അത് ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

നിങ്ങൾക്ക് അടുത്തുള്ള UTIITSL ഓഫീസിൽ ഫോം സമർപ്പിക്കുകയും ഒരു PAN കാർഡിനായുള്ള അഭ്യർത്ഥന നൽകുകയും ചെയ്യാം.

നിങ്ങളുടെ e-PAN കാർഡ് ഡൗൺലോഡ് ചെയ്യുക

സമാനമായ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഫിസിക്കൽ മോഡിന് പകരം ഡിജിറ്റൽ മോഡ് തിരഞ്ഞെടുത്ത് നിങ്ങൾക്ക് NSDL അല്ലെങ്കിൽ UTIITSL വെബ്സൈറ്റിൽ നിന്നും നിങ്ങളുടെ e-PAN കാർഡ് ഡൗൺലോഡ് ചെയ്യാം. നിങ്ങൾക്ക് ഇതിനകം ഒരു PAN കാർഡ് ഉണ്ടെങ്കിൽ നിങ്ങളുടെ e-PAN കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഏറ്റവും വേഗമേറിയ മാർഗം ചുവടെ സൂചിപ്പിച്ചിരിക്കുന്നു.

  1. e-PAN കാർഡ് ഡൗൺലോഡ് ചെയ്യുക
  1. നിങ്ങളുടെ PAN, സാധുതയുള്ള ആധാർ നമ്പർ, മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകുക
  1. പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ചOTP സമർപ്പിക്കുക 
  1. ഇത് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം, നിങ്ങൾക്ക് ഒരു 15 അക്ക അക്നോളജ്മെന്റ് നമ്പർ ലഭിക്കും
  1. നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ഈ ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് പരിശോധിക്കാം, വിജയകരമായ അലോട്ട്‌മെന്റിനു ശേഷം, നിങ്ങളുടെ e-PAN കാർഡ് ഡൗൺലോഡ് ചെയ്യാം
  1. നിങ്ങളുടെ രജിസ്റ്റർ ചെയ്ത e-മെയിൽ ഐഡിയിൽ നിങ്ങളുടെ e-PAN കാർഡും അയക്കുന്നതാണ്

PAN കാർഡിന് അപേക്ഷിക്കുമ്പോൾ - പരിഗണിക്കേണ്ട വസ്തുതകൾ 

  • ഒരു PAN കാർഡിന്റെ ആധികാരികത തിരിച്ചറിയാൻ, അതിൽ 10 ആൽഫാന്യൂമെറിക് പ്രതീകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നിങ്ങളുടെ മുഴുവൻ പേരും ഫോട്ടോയും ജനനത്തീയതിയും ഒപ്പും ഉൾപ്പെടുന്നുവെന്നും നിങ്ങൾ മനസ്സിലാക്കണം. 
  • നിങ്ങളുടെ PAN കാർഡിനായുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങൾ നൽകിയ രജിസ്റ്റർ ചെയ്ത വിലാസത്തിൽ തപാൽ വഴി നിങ്ങളുടെ PAN കാർഡ് തപാലിൽ ലഭിക്കുന്നതാണ്.
  • നിങ്ങളുടെ 12 അക്ക ആധാർ കാർഡ് നമ്പറുമായി നിങ്ങളുടെ PAN കാർഡ് ലിങ്ക് ചെയ്യേണ്ടതും നിർബന്ധമാണ്
  • അപേക്ഷിച്ച തീയതി മുതൽ 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ PAN കാർഡ് ലഭിക്കും 
  • ആദായനികുതി നിയമം, 1961 പ്രകാരം കുറ്റകൃത്യമായി കണക്കാക്കുന്നതിനാൽ നിങ്ങൾ രണ്ട് PAN കാർഡുകൾക്ക് അപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക, കൂടാതെ ഇത്തരം ശ്രമങ്ങൾക്ക് 10,000 രൂപ വരെ പിഴ അടയ്‌ക്കാനും  ആവശ്യപ്പെട്ടേക്കാം.
  • ഇന്ത്യയ്ക്കുള്ളിൽ നിങ്ങളുടെ PAN കാർഡ് എത്തിക്കണമെങ്കിൽ,  PAN അപേക്ഷാ ഫീസായി 100 (ജിഎസ്ടി ഉൾപ്പെടെ), രൂപ ഈടാക്കും. എന്നാൽ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് PAN കാർഡ് അയയ്ക്കുന്നതിന് നിങ്ങളിൽ നിന്ന് 1020 രൂപ  (ജിഎസ്ടി ഉൾപ്പെടെ) ഫീസ് ഈടാക്കും.
  • പ്രായപൂർത്തിയാകാത്തവർക്ക് നികുതി ചുമത്താവുന്ന വരുമാനം ഇല്ലാത്തതിനാല്‍ അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ PAN കാർഡ് ഉപയോഗിക്കാം, 

ചിന്തകൾ ഉപസംഹരിക്കുമ്പോള്‍

ഒരു e-PAN കാർഡും സാധാരണ PAN കാർഡും ഒരുപോലെ സാധുതയുള്ളതാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ആദായനികുതി വകുപ്പിന് കീഴിൽ വരുന്നതിനാൽ UTIISL, NSDL എന്നിവ ഒരുപോലെ വിശ്വസനീയമാണ്. നിങ്ങളുടെ e-PAN കാർഡ് ഓൺലൈനായി ലഭിക്കാൻ മുകളിൽ സൂചിപ്പിച്ച ഘട്ടങ്ങൾ പാലിക്കാം. വിവരം ബോധ്യപ്പെട്ടുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, പിരമൽ ഫിനാൻസ് പോലെയുള്ള ഒരു സാമ്പത്തിക വിദഗ്ധനെ സമീപിക്കുക. നിങ്ങൾക്ക് അവരുടെ ഇഷ്‌ടാനുസൃതമാക്കിയ ലോൺ സൊല്യൂഷനുകൾ എന്നിവ പരിശോധിക്കുകയും മികച്ച ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്.

;